വടക്കുമുറിയിലെ യുവാക്കളിലും മുതിർന്നവരിലും ഫുട്ബാൾ ആവേശം നിറച്ചുകൊണ്ട് വടക്കുമുറി പ്രീമിയർ ലീഗ് - സീസൺ 3 വരുന്നു. ജനുവരി 14 വ്യാഴാഴ്‌ച വൈകീട്ട് നടക്കുന്ന കളിക്കാരുടെ ലേലത്തിൽ ടീമുകൾ സജ്ജരായി 17 ഞായറാഴ്ച വൈകുന്നേരം ഉത്ഘാടനം നടക്കും. വടക്കുമുറിയിലെ 8 ഉപ ക്ലബ്ബ്കളിലായി 80 ലധികം കായിക താരങ്ങൾ VPL ൽ അണിനിരക്കും.
VPL സീസൺ - 3 യുമായി ബന്ധപ്പെട്ട അറിയിപ്പുകൾ
- ജനുവരി 14 വ്യാഴായ്ച രാത്രി 7 മണിക്ക് സൺറൈസ് ഗ്രൗണ്ടിൽ വെച്ച് ലേലം നടത്തുന്നതാണ്.
- കളിയിൽ Red Card കിട്ടിയാൽ കളിക്കാരന് 3 കളിയിൽ സസ്‌പെൻ ആയിരിക്കും.
- 17-01-2021 ഞായറാഴ്ച വൈകീട്ട് 4:45 ന് ഉദ്ഘാടനം നടക്കുന്നതാണ്.
- VPL തുടങ്ങിയ ശേഷം വിദേശത്ത് നിന്ന് എത്തിയവരെ മാത്രമേ VPL ൽ കളിക്കാനുള്ള നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുകയുള്ളൂ.
- ഗോളി ഇതര പൊസിഷനിൽ കളിക്കാൻ ഫോം നൽകിയവരെ ഗോളി ആയി കളിക്കാൻ അനുവദിക്കുന്നതല്ല.
Follow Us