സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പരിപാടിയുടെ രണ്ടാം ദിനമായ ഇന്ന് വളരെ...

Drainage making and Cleaning - Day 2

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പരിപാടിയുടെ രണ്ടാം ദിനമായ ഇന്ന് വളരെ ഭംഗിയായി പ്രവർത്തനങ്ങൾ അവസാനിച്ചു.

ഇന്നലത്തെ ബാക്കി ചോലക്കൽ റോഡും, അത് കഴിഞ്ഞ് എല്ലാവർഷവും സ്ഥിരമായി വെള്ളം കെട്ടിനിൽക്കാറുള്ള, അഴുക്ക് ചാൽ മണ്ണ് മൂടി ഇല്ലാതായ ആണ്ടാത്ത് റോഡിലുമാണ് ഇന്ന് പണികൾ നടന്നത്. ആണ്ടാത്ത് റോഡിൽ ഇന്ന് മണ്ണ് മൂടിപ്പോയ ചാൽ മണ്ണ് നീക്കി പൂർവ്വസ്ഥിതിയിലാക്കി.

 ഇന്ന് 30 ഓളം പേർ മുഴുവൻ സമയം കടുത്ത ചൂടിനെ വകവെക്കാതെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്തമായി പണികളിൽ ഏർപ്പെട്ടു.

 പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു. 

Today marks the second day of the drainage construction and cleaning event organized by Sunrise Arts & Sports Club.

The rest of yesterday's Cholakkal Road and today's Andath Road, which has been permanently flooded every year since then and is covered with dirt has been rehabilitated.

Today, about 30 people are fully engaged in all activities despite the extreme heat.

On behalf of the club, we would like to thank all those who contributed to the work and provided water.

.....................

0 Comments: