സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ കീഴിൽ നമ്മൾ ഇന്ന് സംഘടിപ്പിച്ച നാട്ടിലെ ഓടകളും ഓവു ചാലുകളും വൃത്തിയാക്കൽ പരിപാടിയുടെ ഉത്ഘാടനവും വൃത്തിയാക്കൽ ജോലികളും വളരെ ഭംഗിയായി നടക്കുകയുണ്ടായി.
പ്രവൃത്തിയുടെ ഒന്നാം ദിവസമായ ഇന്ന് എല്ലാ വർഷവും സ്ഥിരമായി വെള്ളക്കെട്ടുകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുള്ള ചോലക്കൽ റോഡ് സൈഡിലെ ചാൽ ആണ് ഇന്ന് വൃത്തിയാക്കി ചാലി കീറിയത്.
ഇന്ന് ഇരുപതിലധികം പേർ വളരെ ആത്മാർത്ഥമായി പങ്കെടുക്കുകയും ജോലികളിൽ ഏർപ്പെടുകയും ഉണ്ടായി.
സഹകരിച്ച് പ്രവർത്തിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ വളരെയധികം നന്ദി അറിയിക്കുന്നു.
പ്രവൃത്തികളുടെ രണ്ടാം ദിനമായ നാളെ രാവിലെ 8 മണിക്ക് തന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.
The inauguration and cleaning work of the local streams and drainage cleaning program that we organized today under the auspices of the Sunrise Arts & Sports Club went very smoothly.
Today is the first day of work.
Today more than twenty people participated very sincerely and engaged in the work. Many thanks on behalf of the club to everyone who collaborated.
The clean-up will begin at 8 a.m. tomorrow, the second day of work.
0 Comments: