തളരാത്ത 10 ദിനങ്ങൾ
സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പദ്ധതി 10 ദിവസത്തെ കഠിന പ്രവർത്തനങ്ങളിലൂടെ വളരെ ഭംഗിയായി സമാപനം കുറിച്ചു.
പത്താം ദിനമായ ഇന്ന് വടക്കുമുറി ആണ്ടാത്ത് റോഡ്, ചോലക്കൽ പുതിയ റോഡ് എന്നിവിടങ്ങളിലെ ചാൽ മണ്ണും മറ്റ് കച്ചകളും എടുത്ത് വൃത്തിയാക്കി.
പ്രവർത്തികൾ നടന്ന പത്ത് ദിവസങ്ങളിലും ചെയ്ത് ശീലമില്ലാത്ത പല കഠിനമായ ജോലികളും ചെയ്ത് നാടിന്റെ നന്മക്കായി കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദി വാക്കുകളിൽ എഴുതാവുന്നതല്ല.
പലരും തളർത്താൻ ശ്രമിച്ചപ്പോഴും കൂടെ നിന്ന് പ്രവർത്തിച്ച കാരണവന്മാരോടും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇവരെ നാട്ടിലെ മറ്റ് പലരും (യുവാക്കളും കാരണവന്മാരും) മാതൃകയാക്കേണ്ടിയിരിക്കുന്നു.
10 days without getting tired.
Organized under the leadership of Sunrise Arts & Sports Club, the drainage construction and cleaning project came to a beautiful conclusion after 10 days of hard work.
Today, the 10th day, the dirt and other debris on Vadakkumuri - Andath Road and Cholakkal New Road was removed and cleaned.
On behalf of the club, we would like to thank the family members who provided lemonade, juice and juice to relieve the fatigue of the workers.
The Team
0 Comments: